IndiaLatest

ഡബ്ല്യുഎച്ച്‌ഒ യുടെ അന്വേഷണത്തെ പിന്തുണച്ച്‌ ഇന്ത്യ

“Manju”

ഡല്‍ഹി ; കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) തുടരന്വേഷണം നടത്തണമെന്ന ആവശ്യത്തെ ഇന്ത്യയും പിന്തുണച്ചു. വൈറസ് പടര്‍ന്നതു ചൈനയിലെ ലാബില്‍ നിന്നാണോ വുഹാനിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു.

കോവിഡിന്റെ ഉദ്ഭവം കണ്ടെത്താനുള്ള അന്വേഷണങ്ങള്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഊര്‍ജിതമാക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഇന്ത്യ നിലപാടറിയിച്ചത്.
‘ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടന നേരത്തേ നടത്തിയ അന്വേഷണം ആദ്യ പടിയാണ്. വ്യക്തമായ നിഗമനത്തിലേക്ക് എത്താന്‍ അടുത്ത ഘട്ട പഠനം ആവശ്യമാണ്’- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button