Latest

ഓക്സിമീറ്ററിന്റെ ഉപയോഗം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

“Manju”

ഓക്സിമീറ്റര്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കൃത്യമായ ഫലങ്ങള്‍ ലഭിക്കാതെ വരും എന്നത് വസ്തുതയാണ്. ചില ഉപകരണങ്ങളില്‍ വിരല്‍ അമര്‍ത്തിയ ഉടനെ ഓണ്‍ ആവുന്നതാണ്. എന്നാല്‍ ചില ഉപകരണങ്ങള്‍ ഓണ്‍ ആവണമെങ്കില്‍ ബട്ടണ്‍ അമര്‍ത്തേണ്ടതായി വരും.

സാധാരണ ഗതിയില്‍ പൂര്‍ണ ആരോഗ്യവനായ ഒരാളുടെ ശരീരത്തിലെ അളവ് 95% SpO2 ആണ്. മനുഷ്യ ശരീരത്തിലെ ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ അളക്കുന്ന യൂണിറ്റ് ആണ് SpO2. ശരീരത്തിലെ ഓക്സിജന്‍ ലെവല്‍ ഇതില്‍ താഴെ ആണെങ്കില്‍ ഡോക്ടര്‍മാരെ സമീപിക്കണം.

കോവിഡ് വൈറസുകള്‍ ശ്വസന സിസ്റ്റം വഴിയാണ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ഇത് ശ്വാസ കോശത്തെ സാരമായി ബാധിക്കുകയും ബ്ലാഡസ്ട്രീമിലെ ഓക്സിജന്‍ സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ് രോഗികളില്‍ വരെ ഓക്സിജന്‍ ലെവല്‍ താഴുകയും രോഗാവസ്ഥ തീവ്രമാക്കുകയും ചെയ്യും.

Related Articles

Back to top button