IndiaLatest

ക്ഷേത്രങ്ങൾ അക്രമിക്കാൻ പദ്ധതി ; ലക്ഷ്യം വർഗീയ കലാപം

“Manju”

ശ്രീനഗർ ; ജമ്മു കശ്മീരിലെ ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് സ്ഫോടക പദ്ധതികൾ ആസൂത്രണം ചെയ്ത് പാക് ഭീകരർ . ലഷ്കർ-ഇ-ത്വയ്‌ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് ജമ്മു കശ്മീരിലെ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തിൽ ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂചന നൽകുന്നു . ഓഗസ്റ്റ് 5 ന് പുറമേ സ്വാതന്ത്ര്യദിനത്തിലും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അക്രമങ്ങൾ നടന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ഡ്രോണുകൾ കണ്ടെത്തിയിരുന്നു . ഗജ്‌വാൾ പോലീസ് സ്റ്റേഷൻ ഏരിയയിലെ ഐടിബിപി സെന്ററിലും , ക്ലിയാരി ഇന്റർനാഷണൽ ബോർഡർ ഭാഗത്തും , ബാരി ബ്രഹ്മ ഭാഗത്തുമാണ് ഡ്രോണുകൾ കണ്ടെത്തിയത് . ഇതേ തുടർന്ന് ജമ്മു കശ്മീരിൽ സുരക്ഷ വർദ്ധിപ്പിച്ചു.

പ്രദേശത്ത് ഡ്രോൺ സാന്നിദ്ധ്യം വർധിച്ചതായാണ് റിപ്പോർട്ട് . ജൂലൈ 22 ന് ജമ്മുവിനടുത്തുള്ള കനാചക്കിൽ വച്ച് ജമ്മു കശ്മീർ പോലീസ് വെടിവച്ചിട്ട ഡ്രോണിൽ 5 കിലോഗ്രാം സ്ഫോടകവസ്തുക്കളാണ് ഉണ്ടായിരുന്നത്.

ജമ്മു എയർഫോഴ്സ് സ്റ്റേഷന്റെ സാങ്കേതിക മേഖലയ്‌ക്ക് സമീപവും ഇക്കഴിഞ്ഞ 27 ന് തീവ്രത കുറഞ്ഞ സ്ഫോടനങ്ങൾ നടന്നിരുന്നു . ഞായറാഴ്ച പുലർച്ചെ 1: 30 നാണ് സ്‌ഫോടനങ്ങൾ നടന്നത്. . വ്യോമസേനാ താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാന ഇടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നാണ് സൂചന .

Related Articles

Back to top button