India

ചവറ്റുകുട്ടകളിൽ 2500 വാക്‌സിൻ ഡോസുകൾ

“Manju”

ജയ്പൂർ : കൊറോണ പ്രതിരോധ വാക്‌സിൻ വ്യാപകമായി പാഴാക്കി രാജസ്ഥാൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ചവറ്റുകുട്ടകളിൽ നിന്നും വാക്‌സിൻ ഡോസുകൾ കണ്ടെത്തി. എട്ട് ജില്ലകളിലെ 35 വാക്‌സിൻ കേന്ദ്രങ്ങളിലാണ് സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

വാക്‌സിൻ പാഴാക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക മാദ്ധ്യമം നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. 2,500 ഡോസ് വാക്‌സിനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പാഴാക്കി കളഞ്ഞിരിക്കുന്നത്. സംസ്ഥാനം കടുത്ത വാക്‌സിൻ ക്ഷാമമാണ് നേരിടുന്നത് എന്നാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് അടിക്കടി ആരോപിക്കുന്നത്. ഇതിനിടെയാണ് വാക്‌സിൻ പാഴാക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. കഴിഞ്ഞ ദിവസം രണ്ടായിരത്തിന് മുകളിൽ പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏഴ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഇതിനിടെയാണ് രാജസ്ഥാനിൽ വ്യാപകമായി വാക്‌സിൻ പാഴാക്കുന്നത്.

Related Articles

Back to top button