International

ചൈനീസ് ചരിത്രകാരൻ തടവിൽ; വിട്ടുകിട്ടാൻ പോരാട്ടവുമായി മകൻ

“Manju”

ടോക്കിയോ: ചൈന ചരിത്രകാരനെ തടവിലാക്കിയെന്ന് ആരോപണം. ജപ്പാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ചൈനീസ് ചരിത്രകാരൻ യുവാൻ കീക്വിനെ അന്യായമായി തടവിലാക്കി യെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മകൻ യുവാൻ ചെങ്കിയാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പിതാവിന്റെ മോചനത്തിനായി അപേക്ഷിക്കുന്നത്. ബീജിംഗ് ഭരണകൂടത്തിനെതിരെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് രണ്ടു വർഷം മുന്നേ യുവാനെ ചൈന തടവിലാക്കിയത്.

ജപ്പാനിലെ ഹെക്കായിദോ സർവ്വകലാശാലയിലെ ചരിത്രഗവേഷകനും അദ്ധ്യാപകനു മായാണ് യുവാൻ പ്രവർത്തിച്ചിരുന്നത്. ജപ്പാനിൽ നിന്ന് ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നിൽക്കെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി ജയിലിലായ തന്റെ പിതാവിനെ പുറത്തിറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ലോകരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചിട്ടുള്ളത്.

1955ൽ ചൈനയിൽ ജനിച്ച യുവാൻ ജപ്പാനിലെ ഹിതോഷൂബാഷി സർവ്വകലാശാലയിലാണ് പഠനം നടത്തിയത്. തുടർന്ന് ജപ്പാനിലെ പൗരത്വം നേടുകയായിരുന്നു. 2019ൽലാണ് ചൈനയിൽ കുടുംബപരമായ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ആ അവസരം ഉപയോഗപ്പെടുത്തിയാണ് ചൈനീസ് വിദേശകാര്യവകുപ്പ് യുവാനെ തടവിലാക്കിയതെന്നും മകൻ പറഞ്ഞു.

Related Articles

Back to top button