EntertainmentLatest

‘വി’ : തീയേറ്ററുകളിൽ ഉടൻ എത്തുന്നു

“Manju”

ട്രൂ സോൾ പിക്‌ചേഴ്‌സിന്റെ ബാനറിൽ രൂപേഷ് കുമാർ നിർമിച്ച ‘വീ ‘ എന്ന തമിഴ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. തമിഴ് നാട്ടിൽ 160 ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത് മികച്ച പ്രദർശന വിജയം നേടിയ ചിത്രമാണ് കേരളക്കരയെ ഇളക്കിമറയ്ക്കാനെത്തുന്നത്. ഡാവിഞ്ചി ശരവണൻ രചനയും സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ. കെ. ചാമിയാണ് നടത്തിയത്. ധാരപുരം, കൊച്ചി, അട്ടപ്പാടി, എന്നീ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന ഒരു മിസ്റ്ററി സസ്‌പെൻസ് ത്രില്ലർ ആണ് ‘വീ ‘ എന്നാണ് വിലയിരുത്തൽ.

വീക്കെന്റ് അടിച്ച് പൊളിക്കുന്നതിനായി 5 ആണുങ്ങളും 5 പെൺകുട്ടികളും അടങ്ങുന്ന ഒരു സംഘം ബാംഗ്ലൂർ നിന്നും യാത്ര പുറപ്പെടുന്നു. പ്രണയവും തമാശകളും ഒക്കെ ആയി യാത്ര തുടരുന്നതിനിടയിൽ അതിലൊരാൾ പുതിയതായി വന്ന ഒരു ‘ആപ്പി’ നെ കുറിച്ച് പറയുന്നു, ജനന തീയതി നൽകിയാൽ മരണ തീയതി അറിയാൻ കഴിയും എന്നതായിരുന്നു ആ അപ്പിന്റെ പ്രത്യേകത. ഇത് സത്യമാണോ എന്നറിയാൻ അവർക്ക് അറിയുന്ന മരിച്ചു പോയ ചിലരുടെ ജനന തീയതി നൽകി പരിശോധിക്കുന്നു. അപ്പിന്റെ പ്രവർത്തനത്തിൽ കൗതുകം തോന്നിയ അവർ യാത്രയിലുള്ള പത്ത് പേരുടെയും ജനന തീയതി നൽകിയപ്പോൾ വന്ന അവരുടെ മരണ തീയതി അവർ യാത്ര ചെയ്യുന്ന അതേ ദിവസത്തെ തീയതി ആയിരുന്നു. പിന്നീട് അവർ ഉൽക്കട്ടിലുള്ള ഒരു റിസോർട്ടിൽ എത്തപെടുന്നു. തുടർന്ന് പകലും രാത്രിയുമായി ഉദ്വേഗജനകവും ഭയപ്പെടുത്തുന്നതും ആയ അവസ്ഥകളിലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന ആ സംഘത്തിന് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ കഥയാണ് ‘ വീ ‘ എന്ന തമിഴ് സിനിമ പറയുന്നത്

പ്രമേയത്തിലെ പുതുമ കണ്ടാണ് ചിത്രം നിർമിക്കാൻ തയ്യാറായതെന്നാണ് ട്രൂ സോൾ പിക്‌ചേഴ് സിന്റെ ഉടമ രൂപേഷ് കുമാർ പറയുന്നത്. ബാംഗ്ലൂരിൽ കുടുംബസമേതം താമസിക്കുന്ന എയ്‌റോനോട്ടിക്കൽ എഞ്ചിനീയർ ആയ രൂപേഷ് കുമാർ പാലക്കാട്, കൊല്ലങ്കോട് സ്വദേശിയാണ്. വ്യത്യസ്ത പ്രമേങ്ങൾ കണ്ടെത്തി സിനിമ ആക്കുക എന്ന ആഗ്രഹത്തോടെയാണ് ട്രൂസോൾ പിക്‌ചേഴ്‌സ് എന്ന നിർമാണ – വിതരണ കമ്പനിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് രൂപേഷ് കുമാർ പറയുന്നു.

ഇളങ്കോ കലൈവാണൻ സംഗീതം ചെയ്ത ചിത്രത്തിൽ രാഘവ്, ലതിയ, സബിത ആനന്ദ്, ദേവസൂര്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Articles

Back to top button