KeralaLatestThiruvananthapuram

കൊവിഡ് കണക്കെല്ലാം ഇനി ജാഗ്രത പോര്‍ട്ടലില്‍

“Manju”

തിരുവനന്തപുരം: കൊവിഡ് കണക്കുകള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇനി ഒറ്റ കേന്ദ്രീകൃത സംവിധാനം മതിയെന്ന് തീരുമാനം എടുത്തു. കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ (Covid 19 Jagratha) മാത്രം ഇതിന് ഇനി ഉപയോഗിച്ചാല്‍ മതിയെന്നാണ് തീരുമാനം. സെപ്റ്റംബര്‍ 22ന് ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഇനി കൊവിഡ് ജാഗ്രത പോര്‍ട്ടല്‍ മാത്രം മതിയെന്ന് തീരുമാനിച്ചത്.

കൊവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ യഥാസമയം അപ്ഡേറ്റാവാത്തതാണ് കൂടുതല്‍ പേര്‍ ചികിത്സയിലാണെന്ന കണക്ക് വരാന്‍ കാരണമെന്നായിരുന്നു യോഗത്തിലെ കണ്ടെത്തല്‍. ഇതിന് പരിഹാരമായി പോസിറ്റിവായി പത്ത് ദിവസം കഴിയുമ്പോള്‍ ആശുപത്രികളിലൊന്നും അഡ്മിറ്റായിട്ടില്ലാത്തവരെ രോഗംഭേദമായവരുടെ പട്ടികയിലേക്ക് മാറ്റാനാണ് തീരുമാനം. ആശുപത്രികളില്‍ അഡ്മിറ്റായവരുടെ കാര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം പാലിച്ചായിരിക്കും രോഗമുക്തി രേഖപ്പെടുത്തുക.

Related Articles

Back to top button