IndiaLatest

ആര്‍.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന്​

“Manju”

‍ഡല്‍ഹി; ആര്‍.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന്​ നടക്കും. പലിശനിരക്കുകളില്‍ ഇത്തവണയും മാറ്റത്തിന്​ സാധ്യതയില്ല. റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകള്‍ യഥാക്രം നാല്​ ശതമാനത്തിലും 3.35 ശതമാനത്തിലും തുടരും. തുടര്‍ച്ചയായ ആറാം തവണയാണ്​ ആര്‍.ബി.ഐ റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതിരിക്കുന്നത്​.
നയപ്രഖ്യാപനം നടത്തു​മ്പോള്‍ പണപ്പെരുപ്പ നിരക്കും ആര്‍.ബി.ഐക്ക്​ പരിഗണിക്കേണ്ടി​ വരും.

കോവിഡിനെ തുടര്‍ന്ന്​ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്​. അത്​ റീടെയില്‍ പണപ്പെരുപ്പത്തേയും സ്വാധീനിക്കുമെന്ന്​ വിലയിരുത്തലുണ്ട്​. നയപ്രഖ്യാപനത്തില്‍ ആര്‍.ബി.ഐ ഇതുകൂടി പരിഗണിക്കുമെന്നാണ്​ സൂചന. ഇത്​ നിരക്കുകളില്‍ മാറ്റമുണ്ടാക്കുന്നതിന്​ കാരണമാ​യേക്കാമെന്നും ചില സാമ്പത്തിക വിദഗ്​ധര്‍ പ്രവചിക്കുന്നുണ്ട്​.

Related Articles

Back to top button