IndiaLatest

തീ പിടിക്കാത്ത കോച്ചുകള്‍ തയ്യാറാക്കി റെയില്‍വെ

“Manju”

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവുമധികം തിരക്കേറിയതും സജീവവുമായ റെയില്‍വെ സംവിധാനമാണ് ഇന്ത്യയിലേക്ക്. നൂറ് കോടിയിലധികം വരുന്ന ജനങ്ങള്‍ക്ക് ഉപയോഗത്തിനായി നിരന്തരം അതില്‍ പരീക്ഷണങ്ങളും പുതുമകളും വന്നുകൊണ്ടേയിരിക്കും. അത്തരത്തില്‍ അപകടങ്ങളുടെ വ്യാപ്‌തി കുറയ്‌ക്കുന്നതിനുള‌ള റെയില്‍വെയുടെ പുതിയ സംവിധാനം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

പഞ്ചാബിലെ കപൂര്‍ത്തലയിലെ റെയില്‍ കോച്ച്‌ ഫാക്‌ടറിയില്‍ പുതുതായി നിര്‍മ്മിച്ച യാത്രാ കോച്ചുകള്‍ തീപിടുത്തം ചെറുക്കാന്‍ കഴിവുള‌ളതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണമായ പിന്തുണയോടെ നടത്തിയ പരീക്ഷണങ്ങളില്‍ ഇത്തരത്തില്‍ കോച്ച്‌ വികസിപ്പിച്ചെടുത്തതായാണ് ആ‌ര്‍‌സി‌എഫ് ജനറല്‍ മാനേജര്‍ രവീന്ദര്‍ ഗുപ്‌ത അഭിപ്രായപ്പെട്ടത്. പുതിയ കോച്ചിന്റെ പ്രകടനം നിരീക്ഷിച്ച ശേഷം അവ മറ്റിടങ്ങളിലേക്ക് നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇലക്‌ട്രിക്കല്‍ ഫിറ്റിംഗ്, ടെര്‍മിനല്‍ ബോ‌ര്‍ഡ്, കണക്‌ടര്‍ ഇവയ്‌ക്കെല്ലാമായി മെച്ചപ്പെട്ട വസ്‌തുക്കളാണ് ഉപയോഗിച്ചത്. കോച്ചില്‍ യാത്രക്കാരുടെ സുരക്ഷക്കായി അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ തീപിടിത്തത്തില്‍ നിന്ന് യാത്രക്കാര്‍ പരമാവധി സുരക്ഷിതരെന്ന് റെയില്‍വെ ഉറപ്പാക്കും. 1992ല്‍ മേല്‍ക്കൂരയില്‍ എസി ഘടിപ്പിച്ച്‌ കോച്ചുകള്‍ പുറത്തിറക്കിയത് കപൂര്‍ത്തലയിലെ കോച്ച്‌ ഫാക്‌ടറിയിലാണ്. നാളിതുവരെ അത് സുരക്ഷിതമാണ്. ഇത്തരത്തില്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതാകും പുതിയ കോച്ചും.

Related Articles

Back to top button