IndiaKeralaLatest

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടുത്തം

“Manju”

കുളച്ചല്‍: ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടുത്തം. രാവിലെ ഏഴ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ശ്രീകോവിലിലെ വിളക്കുകളില്‍ നിന്നോ കര്‍പ്പൂഴാഴിയില്‍ നിന്നോ തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.
ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ നടക്കുന്നതിനിടെയാണ് സംഭവം. തീപിടുത്തത്തില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. പ്രതിഷ്ടയ്ക്ക് കേടുപാടുകളില്ലെന്ന് അധികൃതര്‍ പറയുന്നു. തക്കലയില്‍ നിന്നും കുളച്ചലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Related Articles

Back to top button