KeralaLatest

വ്രതശുദ്ധിയോടെ ആശ്രമകുംഭ പ്രദക്ഷിണം

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ അര്‍ദ്ധവാര്‍ഷിക കുംഭമേളയുടെ ഭാഗമായി ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് രാവിലെ അഞ്ചിന് പര്‍ണശാലയില്‍ സന്യാസിസംഘത്തിന്റെയും മറ്റ് ഗുരുഭക്തരുടെയും പ്രത്യേക പുഷ് സമർപ്പണത്തിനു  ശേഷം ആശ്രമകുംഭ പ്രദക്ഷിണം നടന്നു.

അഖണ്ഡനാമജപത്തോടെ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ പ്ലാനിംഗ് ആന്‍ഡ് ഡെപലപ്‌മെന്റ് ഹെഡ് സ്വാമി നവകൃപ ജ്ഞാനതപസ്വി ആശ്രമകുംഭം ശിരസ്സിലേറ്റി ആശ്രമാങ്കണം പ്രദക്ഷിണം വച്ചു. സോഷ്യല്‍ റിസര്‍ച്ച് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ദീപവുമേന്തി ആശ്രമം വലം വച്ചു മറ്റ് സന്യാസി സന്യാസിനിമാര്‍ അനുഗമിച്ചു.

ഇന്നലെ വൈകിട്ട് ആറുമണിയുടെ ആരാധനയ്ക്ക് ശേഷവും ഇന്ന് വൈകുന്നേരം ആറുമണിക്കും നാളെ രാവിലെ അഞ്ചുമണിക്കും ആശ്രമകുംഭ പ്രദക്ഷിണം നടക്കും.

Related Articles

Back to top button