KeralaLatestThrissur

ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങിലൂടെ ​ഇന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ സ്ഥാ​നം പി​ടി​ച്ച് ഗോപിക

“Manju”

തൃ​ശൂ​ര്‍: ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങ് ഗോ​പി​ക​ക്ക് കൗ​തു​കം മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ ഈ ​മി​ടു​ക്കി റെ​ക്കോ​ഡ് നേ​ട്ട​ത്തിെന്‍റ ഉ​ട​മ​യാ​ണ്. 169 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ഒ​രു ബോ​ട്ടി​ലി​ല്‍ വ​ര​ച്ച​തി​നാ​ണ് ഗോ​പി​ക ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ സ്ഥാ​നം പി​ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ഒ​ല്ലൂ​രി​ന് സ​മീ​പ​ത്തെ ചി​യ്യാ​ര​ത്തെ വീ​ട്ടി​ല്‍ ഗോ​പി​ക​യു​ടെ റെ​ക്കോ​ഡ് നേ​ട്ട​ത്തിെന്‍റ അ​റി​യി​പ്പ് എ​ത്തി​യ​ത്.
ബി.​കോം ബി​രു​ദ​ധാ​രി​യാ​ണ് ഗോ​പി​ക. ചി​യ്യാ​ര​ത്തെ സി.​ഐ.​ടി.​യു യൂ​നി​യ​നി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ചി​യ്യാ​രം നെ​ല്ലി​പ​റ​മ്ബി​ല്‍ ഗോ​പി​യു​ടെ​യും സൗ​മ്യ​യു​ടെ മ​ക​ളാ​ണ്. ചി​ത്രം​വ​ര​യോ​ട് കു​ട്ടി​ക്കാ​ല​ത്ത് തു​ട​ങ്ങി​യ ഇ​ഷ്​​ടം പി​ന്നീ​ടാ​ണ് ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങ്ങി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്.
മ​ന്ത്രി​മാ​രെ ‘കു​പ്പി​യി​ലാ​ക്കി​യ’ ഗോ​പി​ക​യു​ടെ ചി​ത്രം​വ​ര ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ചി​ത്രം ക​ണ്ട് മ​ന്ത്രി​മാ​രു​ടെ അ​ഭി​ന​ന്ദ​ന​വു​മെ​ത്തി. ഗോ​പി​ക​യു​ടെ ചി​ത്ര​ങ്ങ​ളും ബോ​ട്ടി​ല്‍ പെ​യി​ന്‍​റി​ങ്ങു​ക​ളും വി​ല​കൊ​ടു​ത്ത്​ വാ​ങ്ങാ​ന്‍ ആ​ളു​ക​ളു​മെ​ത്താ​റു​ണ്ട്. എ​ട്ടാം ക്ലാ​സു​കാ​രി​യാ​യ അ​ഞ്ജ​ന സ​ഹോ​ദ​രി​യാ​ണ്.

Related Articles

Back to top button