LatestThiruvananthapuram

നെടുമുടി വേണുവിന്റെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

“Manju”

തിരുവനന്തപുരം : ഇന്നലെ അന്തരിച്ച മലയാളത്തിന്റെ അതുല്യനടന്‍ നെടുമുടി വേണുവിന് യാത്രാമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. ഇതോടെ അഞ്ച് പതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമായിരുന്നു ശാന്തികവാടത്തിലേക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയത്. രാഷ്‌ട്രീയ, കലാരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Related Articles

Back to top button