IndiaKeralaLatest

ഓപറേഷന്‍ പി-ഹണ്ട്: 17കാരന്‍ അറസ്റ്റിലാകുന്നത് മൂന്നാം തവണ

“Manju”

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ 28 പേര്‍ അറസ്റ്റില്‍. കേരള പോലീസിന്റെ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ അറസ്റ്റിലായത്. 371 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഓപറേഷന്‍ പി-ഹണ്ട് എന്ന പേരിലായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് റെയ്ഡ് നടത്തിയത്.
അഭിഭാഷര്‍, ഐ.ടി ഉദ്യോഗസ്ഥര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെെടയുള്ള വിദ്യാര്‍ത്ഥികള്‍, ബി.ടെക് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അറസ്റ്റിലായവരുണ്ട്. അറസ്റ്റിലായവരില്‍ 17കാരന്‍ സമാനമായ കേസില്‍ അറസ്റ്റിലാകുന്നത് മൂന്നാം തവണ.
സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന കുറ്റകൃത്യം വര്‍ധിച്ചിട്ടുണ്ടെന്ന് എ.ഡി.ജിപി. മനോജ് ഏബ്രഹാം അറിയിച്ചു. പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളുടേതുമുണ്ട്.
കണ്ണൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിരവധി മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂരില്‍ മാത്രം 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പയ്യന്നൂര്‍, പരിയാരം, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒന്നിലേറെ കേസുകളെത്തിട്ടുണ്ട്. തളിപ്പറമ്ബ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍,
വളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ ഓരോ കേസ് വീതെമെടുത്തു. 25,000 രൂപയോളം വിലവരുന്ന ഫോണുകള്‍ പിടിച്ചെടുത്തവയില്‍ പെടുന്നു. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ അനുവദിക്കുന്ന കുറ്റകൃത്യ നിയമം 102-ാം വകുപ്പ് ക്രപാരമാണ് ഇവ പിടിച്ചെടുത്തത്.
മലപ്പുറത്ത് ബംഗാള്‍ സ്വദേശിയടക്കം രണ്ടു പേരെ പിടികൂടി. കുട്ടികളുടെ അശ്ലീലവീഡിയോ ഡൗണ്‍ലോഡുചെയ്ത് മൊബൈല്‍ഫോണില്‍ സൂക്ഷിച്ച യുവാവിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തു. മമ്ബുറം സ്വദേശി തൊണ്ടിക്കോടന്‍ മുഹമ്മദ് ദ് ഫവാസ് (22) ആണ് അറസ്റ്റിലായവരില്‍ ഒരാള്‍. വെസ്റ്റ് ബംഗാള്‍ നാദിയ ജില്ലയിലെ എസ്.കെ. രാഹുലിനെയാണ് നിലമ്ബൂര്‍ സി.ഐ. എം.എസ്. ഫൈസല്‍ അറസ്റ്റുചെയ്തത്.
ചാവക്കാട് മേഖലയിലെ മൂന്ന് വീടുകളില്‍ പോലീസിന്റെ മിന്നല്‍പരിശോധന. ഓപ്പറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായി കടപ്പുറം അഞ്ചങ്ങാടി, പുത്തന്‍കടപ്പുറം, ഇരട്ടപ്പുഴ മേഖലകളിലെ വീടുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച മൂന്ന് ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.
കൊരട്ടിയില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ട യുവാവിന്റെ വീട്ടില്‍ പോലീസ് പരിശോധന. രണ്ട് ഫോണുകള്‍ വിശദപരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. വിദ്യാര്‍ഥിയായ യുവാവ് മൊബൈല്‍ഫോണ്‍ വഴി അശ്ലീല വെബ്സൈറ്റില്‍ ദൃശ്യങ്ങള്‍ പതിവായി കണ്ടതായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതായും പരിശോധനയില്‍ കണ്ടെത്തി. ഇത്തരം ദൃശ്യങ്ങള്‍ പതിവായി കാണുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയും സൈബര്‍ സെല്‍ വഴി നിരീക്ഷിച്ചശേഷമാണ് പരിശോധന നടത്തിയത്.
നിരോധിത അശ്ലീലസൈറ്റുകളില്‍ പതിവായി സന്ദര്‍ശനം നടത്തിവന്നിരുന്ന രണ്ടു പേര്‍ക്കെതിരേ ഇടുക്കി പോലീസ് കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പിടിച്ചെടുത്ത ഇവരുടെ മൊബൈലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയ
യ്ക്കും. ഇവര്‍ നിരോധിത സൈറ്റുകളില്‍നിന്നു കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പോക്സോ കേസ് കൂടി ചാര്‍ജ് ചെയ്യുമെന്ന് ഇടുക്കി പോലീസ് അറിയിച്ചു.

Related Articles

Back to top button