IndiaInternational

മെഹുൽ ചോക്‌സിയുടെ പദ്ധതികൾ ആസൂത്രിതം

“Manju”

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സി ആഫ്രിക്കൻ രാജ്യത്ത് നടത്തിയത് തികച്ചും ആസൂത്രിതമായ നീക്കമെന്ന് കണ്ടെത്തൽ. ആന്റ്വിഗയിൽ നിന്നും സുഹൃത്തിന്റെ സഹായത്താലാണ് ഡൊമിനിക്കയിലേക്ക് രക്ഷപെട്ടത്. ഇന്ത്യൻ വിദേശകാര്യവകുപ്പാണ് ചോക്‌സിയുടെ രക്ഷപെടൽ ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടിയത്.

ആന്റിഗ്വ പ്രധാനമന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സംസാരിച്ചത് ചോക്‌സി അറിഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ചോക്‌സിയെ കൈമാറാമെന്ന് ആന്റിഗ്വാ പ്രധാനമന്ത്രി തീരുമാനിച്ച വിവരം അറിഞ്ഞതോടെയാണ് ഡൊമിനിക്കയിലെത്തിപ്പെട്ടത്.

ബോട്ടിൽ നടത്തിയ രക്ഷപെടൽ തന്ത്രമാണ് ഡൊമിനിക്കയിൽ വെച്ച് പരാജയപ്പെട്ടത്. അനധികൃത യാത്രയെന്നാണ് ഡൊമിനിക്ക തീര രക്ഷാ സേന കണ്ടെത്തിയത്. ഗോവിൻ എന്ന ആന്റിഗ്വയിലെ സുഹൃത്താണ് ചോക്‌സിയെ ക്യൂബയിലെത്തിക്കാൻ ശ്രമിച്ചത്. ചോക്‌സിക്ക് ആന്റിഗ്വയ്ക്ക് പുറമേ മറ്റൊരു ആഫ്രിക്കൻ രാജ്യത്തെ പൗരത്വമുണ്ടെന്നും ഗോവിൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

മെഹുൽ ചോക്‌സിയും മരുമകൻ നീരവ് മോദിയും 2018 ജനുവരിയിലാണ് ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കടന്നത്. ഇന്ത്യൻ വിദേശകാര്യവകുപ്പിന്റെ ഇടപെടൽ അമേരിക്കയിൽ നടക്കും മുന്നേ ചോക്‌സി ആഫ്രിൻ രാജ്യമായ ആന്റിഗ്വയിലേക്ക് കടന്നുവെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button