LatestThiruvananthapuram

പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം ഡോ രാജേന്ദ്ര അച്യുത് ബദ്‌വെക്ക്

“Manju”

തിരുവനന്തപുരം :തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡണ്ടും പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ ഡോ എം കൃഷ്ണൻനായരുടെ സമരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏർപ്പെടുത്തിയ പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം പ്രഖ്യാപിച്ചു .

മുംബൈ, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടറും ,സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും ,ക്യാൻസർ രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പത്മശ്രീ ഡോ രാജേന്ദ്ര അച്യുത് ബദ്‌വെ ക്കാണ് പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണൻനായർ പുരസ്ക്കാരം. ക്യാൻസർ രോഗ ചികിത്സയിലും ,ക്യാൻസർ രോഗ പഠന മേഖലയിലും തന്റെതായ സ്ഥാനം ഉറപ്പിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാളാണ് ഡോ രാജേന്ദ്ര അച്യുത് ബദ്‌വെ .

ലോകമെമ്പാടുമുള്ള ക്യാൻസർ പരിചരണ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും , രോഗ പരിപാലനം, ക്യാൻസർ ഗവേഷണങ്ങൾ എന്നിവയിൽ ഡോ രാജേന്ദ്ര അച്യുത് ബദ്‌വെയുടെ സംഭാവനകൾ വളരെ വലുതാണെന്ന് പുരസ്ക്കാരം പ്രഖാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയ സമിതി അഭിപ്രയപെട്ടു . സ്തനാർബുദ ചികിത്സമേഖലയിൽ രാജ്യത്തിന് മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചത് ഡോ രാജേന്ദ്ര അച്യുത് ബദ്‌വെയുടെ പ്രവത്തനങ്ങൾ കൊണ്ട് കൂടിയാണെന്ന് സമിതി അഭിപ്രയപെട്ടു .ഒരു മികച്ച ഡോക്ടർ എന്നതിന് പുറമെ മികച്ച സംഘാടകനും ,ഭരണകർത്താവും കൂടിയായിരുന്നു അദ്ദേഹമെന്ന് പുരസ്ക്കാരം പ്രഖാപിച്ചു കൊണ്ട് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ ടി .കെ പദ് മനാഭൻ അറിയിച്ചു .പ്രൊഫ ബാബു മാത്യു , ഡോ.ചന്ദ്രമോഹൻ, ഡോ പി ജി ജയപ്രകാശ് , ഡോ ബോബൻ തോമസ് എന്നിവരട ങ്ങിയ സമിതിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

2022 നവംബർ 26 ന് തിരുവന്തപുരത്ത്‌ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ ബോബൻ തോമസ് അറിയിച്ചു.

Related Articles

Back to top button