IndiaLatest

രജതജൂബിലി ആഘോഷത്തിനിടെ അപകടം; കമ്പനി സി ഇ ഒയ്ക്ക് ദാരുണാന്ത്യം

“Manju”

റാമോജി: റാമോജി ഫിലിം സിറ്റിയില്‍ യുഎസ് സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കിടെ സ്റ്റേജിലുണ്ടായ അപകടത്തില്‍ സിഇഒയും സഹപ്രവര്‍ത്തകനുമായ ഇന്ത്യക്കാരന് ദാരുണാന്ത്യം. സിഇഒ സഞ്ജയ് ഷായാണ് (56) മരിച്ചത്. കമ്പനിയുടെ പ്രസിഡന്റ് രാജു ദറ്റ്‌ലയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ തുടക്കത്തില്‍ ഇരുവരെയും ഇരുമ്പുകൂടിനുള്ളില്‍ 25 അടി ഉയരത്തില്‍ നിന്ന് സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരുവശത്തെ ഇരുമ്പ് കയര്‍ പൊട്ടിയതോടെ ഇരുമ്പ്കൂട് ചെരിയുകയും 15 അടി ഉയരത്തില്‍നിന്ന് ഇരുവരും അതിവേഗത്തില്‍ ശക്തിയായി കോണ്‍ക്രീറ്റ് സ്റ്റേജിലേക്കു വീഴുകയുമായിരുന്നു. ഇവരെ ഉടന്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ചികിത്സയിലിരിക്കെ സഞ്ജയ് ഷാ മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, രാജു ദത്ത്‌ലയുടെ നില ഗുരുതരമാണെന്ന് പോലീ സ് ്പറഞ്ഞു.

അപകടമുണ്ടാകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കമ്പനിയിലെ 700 ഓളം ജീവനക്കാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. രജതജൂബിലി ആഘോഷങ്ങളില്‍ കുടുംബത്തോടൊപ്പമാണ് സഞ്ജയ് ഷാ എത്തിയത്. ‘സഞ്ജയ് ഷായുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. രാജു ദത്ത്‌ലയ്ക്ക് തലയ്ക്ക് പരിക്കേറ്റു. മറ്റൊരു ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റാംമോജി ഫിലിം സിറ്റി ഇവന്റ് മാനേജ്‌മെന്റ് അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304(എ), 336, 287 ആര്‍/ഡബ്ല്യു, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

 

Related Articles

Back to top button