KeralaLatest

നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി

“Manju”

മുതുമല ഫോറസ്റ്റ് ക്യാമ്പിലെ 28 നാട്ടാനകളെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. ചെന്നൈയിലെ വണ്ടലൂര്‍ മൃഗശാലയിലെ പെണ്‍സിംഹം കോവിഡ് ബാധിച്ച്‌ മരിച്ചതിനെ മുന്‍നിര്‍ത്തിയാണ് ആനകളെ കോവിഡ് പരിശോധനയ്ക് വിധേയമാക്കിയത്. ആനകളെ കിടത്തിയതിനുശേഷം തുമ്പിക്കൈയിലൂടെയും വായിലൂടെയും വരുന്ന സ്രവമാണ് സാമ്പിള്‍ അയക്കാന്‍ ശേഖരിച്ചത്. ആനകളുടേയെല്ലാം സാമ്പിളുകള്‍ ശേഖരിച്ച്‌ ഉത്തര്‍പ്രദേശിലെ ഇസത്ത് നഗറിലെ ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നാണ് തമിഴ്നാട് വനം മന്ത്രി കെ. രാമചന്ദ്രന്‍ ഉത്തരവിട്ടു.

Related Articles

Back to top button