KeralaLatestThiruvananthapuram

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന പെര്‍മിറ്റ് കാലാവധി നീട്ടണം

“Manju”

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഡ്രെവിംഗ് ലൈസന്‍സിന്റെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്തയച്ചു.
ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. കോവിഡിന്റെ സാഹചര്യത്തില്‍ നീട്ടിയ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. കോവിഡ് പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ പൊതുജങ്ങള്‍ക്ക് വാഹന സംബന്ധമായ രേഖകള്‍ പുതുക്കുന്നതിനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്.

Related Articles

Back to top button