Uncategorized

വനിതാ ദിനത്തില്‍ പുതിയ സ്വര്‍ണപ്പണയ വായ്പ പദ്ധതി

“Manju”

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പ്രത്യേക സ്വര്‍ണപ്പണയ വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്‌എഫ്‌ഇ. ‘സമത സ്വര്‍ണപ്പണയ വായ്പഎന്ന പേരിലാണ് വായ്പ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതിയില്‍ വനിതകളെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനമാണ്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 വനിതകള്‍ക്ക് സ്വര്‍ണ നാണയങ്ങളാണ് സമ്മാനമായി നല്‍കുന്നത്. 2023 മാര്‍ച്ച്‌ 8 മുതല്‍ 31 വരെയുള്ള കാലയളവിലാണ് സമത സ്വര്‍ണപ്പണയ വായ്പ നടപ്പിലാക്കുന്നത്.

സമത സ്വര്‍ണപ്പണയ വായ്പയില്‍ ഏറ്റവും കുറഞ്ഞ വായ്പാത്തുക 25,000 രൂപയാണ്. 8.9 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, നിലവിലുള്ള ജനമിത്രം സ്വര്‍ണപ്പണയ വായ്പ ഉപയോഗിച്ച്‌ 25,000 രൂപയോ, അതിനു മുകളിലോ വായ്പ എടുക്കുന്ന വനിതകളെയും ഈ സമ്മാന പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വനിതാ ദിനമായ ഇന്ന് സമ്പൂര്‍ണമായും വനിതകളാല്‍ നിയന്ത്രിക്കപ്പെടുന്ന വനിതാ ശാഖയും കെഎസ്‌എഫ്‌ഇ ആരംഭിക്കുന്നതാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ശാഖയായി പ്രഖ്യാപിക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം ശാഖയെയാണ്.

Related Articles

Back to top button