LatestThiruvananthapuram

മാണിക്കലില്‍ പുഴനടത്തം ആരംഭിച്ചു

“Manju”

നെടുമങ്ങാട് : മാണിക്കൽ ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷൻ ന്റെ യും സംയുക്താഭിമുഖ്യത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു. രാവിലെ എട്ടുമണിക്ക് മാണിക്കൽ പഞ്ചായത്തിലെ വെള്ളാനിക്കൽ ചി ന്നൂരി നിന്നും ആരംഭിച്ച നടത്തത്തിൽ ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ടിഎൻ സീമ നേതൃത്വം നൽകി. മാണി ഗ്രാമപഞ്ചായത്തിലെ 7 വാർഡുകളിലൂടെ കടന്നുപോയി വാമനപുരം നദിയിൽ പതിക്കുന്ന ചന്നൂർ മത്തനാട് തോടിന്റെ കരയിലൂടെയാണ് യാത്ര സംഘടിപ്പിച്ചത്. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കുതിരകുളം ജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ, ആലിയാട് രാജേന്ദ്രൻ, സഹീറത്തു ബീവി, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹുമയൂൺ ഡി, ടെക്നിക്കൽ ഓഫ് ഓഫീസർമാരായ ടി പി സുധാകരൻ, വി ജഗജീവൻ, പി അജയകുമാർ എന്നിവർ നേതൃത്വം നൽകി. വാർഡ് മെമ്പർമാർ, സാംസ്കാരിക പ്രവർത്തകർ, വാർഡ് കോഡിനേറ്റർമാർ, കുടുംബശ്രീ പ്രവർത്തകർ നാട്ടുകാർക്കൊപ്പം എന്നിവർ ജാഥയുടെ ഭാഗമായി. മാലിന്യങ്ങൾ അടിഞ്ഞ് ഒഴുക്കു നിലച്ച തോടുകളും, തണ്ണീർ തടങ്ങളും വീണ്ടെടുത്ത് കൃഷിയും ജലസംരക്ഷണവും ഉറപ്പാക്കുകയും ജൈവവൈവിധ്യം സംരക്ഷിക്കുകയും ടൂറിസം വളർത്തുകയും ആണ് പദ്ധതിയുടെ ലക്ഷ്യം. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഹരിത കേരള മിഷൻ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. വെള്ളാനിക്കൽ ചിന്നൂർ മുതൽ താമര ഭാഗം വരെയുള്ള നാല് കിലോമീറ്റർ ആണ് ഇന്ന് നടന്നത്. നാളെ വെമ്പായം വരെയുള്ള ഭാഗം നടക്കും. പദ്ധതിയുടെ വിജയത്തിനായി ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു നിരവധി പ്രചാരണപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button