IndiaLatest

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 80,834 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 2നുശേഷം പ്രതിദിന രോഗബാധ ഇത്രയേറെ കുറയുന്നത് ഇതാദ്യമാണ്. രാജ്യത്ത് ഇതുവരെ 2,94,39,989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 3,303 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 3,70,384 ആയി.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമായി. രോഗമുക്തി നിരക്ക് 95.26 ശതമാനം. ഇന്നലെ മാത്രം 1,32,062 പേര്‍ രോഗമുക്തരായി. കര്‍ണാടകയില്‍ ജൂണ്‍ 14 മുതല്‍ കൊവിഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപോര്‍ട്ട് ചെയ്ത പതിനൊന്ന് ജില്ലകളില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല.

മഹാരാഷ്ട്രയില്‍ 10,697 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 9,785, കേരളം 13,832, ആന്ധ്രപ്രദേശ് 6,952, തമിഴ്‌നാട് 15,108 എന്നിങ്ങനെയാണ് കൂടുതല്‍ രോഗബാധിതമായ സംസ്ഥാനങ്ങളിലെ കണക്കുകള്‍. കേരളമടക്കം രാജ്യത്തെ അഞ്ച് ജില്ലകളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്, 1,966 പേര്‍. തമിഴ്‌നാട്ടില്‍ 374 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 34,84,239 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 25,31,95,048.

Related Articles

Back to top button