IndiaLatest

‘പ്രാരംഭ്’; സ്റ്റാർട്ട് അപ്പുകളുമായി ജനുവരി 16ന് പ്രധാനമന്ത്രി സംവദിക്കും

“Manju”

ന്യൂഡൽഹി: സ്റ്റാർട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയായ ‘പ്രാരംഭി’നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ജനുവരി 16ന് വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാർട്ട് അപ്പുകളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.

വാണിജ്യ വ്യാവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ പ്രോത്സാഹന അന്താരാഷ്ട്ര വ്യാപാര വകുപ്പാണ് ജനുവരി 15-16 തീയതികളിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2018 ഓഗസ്റ്റിൽ കാഠ്മണ്ഡുവിൽ നടന്ന നാലാമത് ബിംസ്റ്റെക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്. 24 സമ്മേളനങ്ങൾക്ക് ഉച്ചകോടി സാക്ഷ്യം വഹിക്കും.

2016 ജനുവരി 16ന് പ്രധാനമന്ത്രി തുടക്കം കുറിച്ച സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെ അഞ്ചാമത് വാർഷികത്തിലാണ് ഈ ഉച്ചകോടി നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്റ്റാർട്ട് അപ്പ് ഇന്ത്യാ ഉദ്യമത്തിന്റെ ആരംഭത്തിന് ശേഷം കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് സംഗമമാണിത്. 25 രാജ്യങ്ങളും 200ലധികം ആഗോള പ്രാസംഗികരും ഉച്ചകോടിയിൽ പങ്കെടുക്കും.

Related Articles

Back to top button