IndiaLatest

എല്‍ പി ജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം

“Manju”

ന്യൂഡല്‍ഹി: എല്‍ പി ജി സിലിണ്ടറുകള്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് ഈ പുതിയ തീരുമാനം. നിലവില്‍ തെരഞ്ഞെടുത്ത ഡീലര്‍മാരില്‍ നിന്നു മാത്രമാണ് എല്‍ പി ജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.

എല്‍ പി ജി കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ (ഒഎംസി) പട്ടികയില്‍ നിന്ന് വിതരണക്കാരുടെ വിവരങ്ങള്‍ ലഭിക്കും. ​ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ മൊബൈല്‍ ആപ്പില്‍ നിന്ന് വിതരണക്കാരെ തെരഞ്ഞെടുക്കാന്‍ കഴിയും. ​ഇതുവഴി സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാം എന്നാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം കരുതുന്നത്. ആദ്യ ഘട്ടത്തില്‍ ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

Related Articles

Back to top button