IndiaLatest

ഒരു ഭൂമി ഒരേ ആരോഗ്യം; ജി7 ഉച്ചകോടിയില്‍ ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

“Manju”

ന്യൂഡല്‍ഹി : കൊറോണ മഹാമാരിയെ നേരിടുന്നതിന് എല്ലാ രാജ്യങ്ങളുടേയും ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യം ഒരു ആരോഗ്യം എന്ന വാക്യം അംഗീകരിച്ചുകൊണ്ട് ഭാവിയിലെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ജി 7 ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഭാവിയില്‍ മഹാമാരികളെ ലോകം ഒരുമിച്ച്‌ നേരിടണമെന്നും ജനാധിപത്യപരവും സുതാര്യവുമായ സമൂഹങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊറോണയുടെ രണ്ടാം തരംഗത്തെ നേരിടാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തില്‍ ഇന്ത്യയിലെ എല്ലാ മേഖലകളും ഒത്തൊരുമിച്ച്‌ നിന്നു. തുടര്‍ന്നും ആഗോള തലത്തില്‍ ആരോഗ്യ മെച്ചപ്പെടുത്താന്‍ രാജ്യം പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി.

Related Articles

Back to top button