KeralaLatestPalakkad

കുട്ടികളുമായുള്ള സംവാദം നടന്നു.

“Manju”

പാലക്കാട് : പാലക്കാട് ശാന്തിഗിരി ആശ്രമത്തിൽ കുട്ടികളുമായി സംവാദം നടന്നു. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് പരമ്പരയിലെ കുട്ടികളെ പ്രസ്ഥാനത്തോടും ആശയത്തോടും അടുപ്പിച്ചു നിർത്തുന്നതിന്, അവർക്ക് സന്ന്യാസിമാരുമായും മുതിർന്ന പ്രവർത്തകരുമായും സംവദിക്കുന്നതിന് വേദിയൊരുക്കുക എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പാലക്കാട് ബ്രഞ്ചാശ്രമത്തിൽ കുട്ടികളുമായുള്ള സംവാദം സംഘടിപ്പിച്ചത്. ആശ്രമം പാലക്കടാ് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ജനനി രമ്യ പ്രഭ ജ്ഞാനതപസ്വിനി, ഡെപ്യൂട്ടി ജനറൽ കൺവീനർ (അഡ്മിനിസ്ട്രേഷൻ) പി.കെ. മാധവൻ, സീനിയർ കൺവീനർ (സർവ്വീസസ്) ബി.ശ്രീധരൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.

Related Articles

Back to top button