Uncategorized

ശരദ്‌ യാദവിന്‌ 
അന്ത്യാഞ്ജലി

“Manju”

 

ന്യൂഡല്‍ഹി : ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍‍കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായ ശരദ് യാദവിന്(75) ആദരം അര്‍പ്പിച്ച്‌ രാഷ്ട്രീയ നേതാക്കള്‍.

ഡല്‍ഹി ഛത്തര്‍പുരിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി, എസ്പി നേതാവ് രാംഗോപാല്‍ യാദവ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ശനിയാഴ്ച ജന്മനാടായ മധ്യപ്രദേശിലെ ഹോഷംഗബാദിലാണ് സംസ്കാരം. വ്യാഴം രാത്രി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Related Articles

Check Also
Close
Back to top button