Uncategorized

ജന്‍ ഔഷധി ദിവസ് രാജ്യവ്യാപകമായി ആചരിക്കുന്നു

“Manju”

ജനങ്ങളുടെ ആരോഗ്യ അവബോധത്തിനും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലുവാനും ആരോഗ്യ സംബന്ധമായ അറിവുകള്‍ വളര്‍ത്തുവാനുമായി രാജ്യവ്യാപകമായി മാര്‍ച്ച്‌ 1 മുതല്‍ 7 വരെ ജന്‍ ഔഷധി ദിവസ് ആചരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

2023-ല്‍ ജന്‍ ഔഷധി പദ്ധതി അഞ്ച് വര്‍ഷം പൂര്‍ത്തികരിക്കുന്ന വേളയില്‍ ഗംഭീര ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജന്‍ഔഷധിയെ കുറിച്ച്‌ അറിയാത്തവരിലും ജന്‍ഔഷധിയെ കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരിലും ജന്‍ഔഷധിയെ കുറിച്ച്‌ തെറ്റിദ്ധരിച്ചു പോയവരിലും അവബോധം സൃഷ്ടിക്കുന്നതിനായി നിരവധി പരിപാടികള്‍ രാജ്യവ്യാപകമായി നടത്താന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം ഇതുവരെ 9082 ജന്‍ ഔഷധി റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ ഏകദേശം 1759 മരുന്നുകളും 280 സര്‍ജിക്കല്‍ ഉപകരണങ്ങളും വിറ്റുവരുന്നു. ദിനംപ്രതി ഏകദേശം 12 ലക്ഷം ആളുകള്‍ ഈ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. ബ്രാന്‍ഡഡ് മരുന്നുകളുടെ വിലയേക്കാള്‍ 50 തൊട്ട് 90 ശതമാനം കുറവാണെന്ന് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന ചീഫ് എക്‌സികൃൂട്ടീവ് ഓഫീസര്‍ രവി ദധിച്ച്‌ പറഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2021-2022) പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജന രാജ്യത്ത് 893.56 കോടി രൂപയുടെ വില്‍പ്പന കൈവരിച്ചു. ഇത് രാജ്യത്തെ സാധാരണക്കാര്‍ക്ക് ഏകദേശം 5,360 കോടി രൂപ ലാഭിക്കാന്‍ കാരണമായിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വര്‍ഷം (2022-2023) ഫെബ്രുവരി 15 വരെ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 1000 കോടിയിലധികം രൂപയുടെ വില്‍പ്പന നടത്തിക്കഴിഞ്ഞിരിക്കുന്നു. ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ഏകദേശം 6000 കോടിക്ക് മുകളില്‍ രൂപ ലാഭിക്കാന്‍ കാരണമായതായും സിഇഒ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചില വികസ്വര രാജ്യങ്ങള്‍ പോലും തങ്ങളുടെ രാജ്യങ്ങളില്‍ ഈ പദ്ധതി ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു

 

Related Articles

Back to top button