LatestThiruvananthapuram

കിടപ്പുരോഗികള്‍ക്കായി സാന്ത്വന സുരക്ഷ വാക്‌സിനേഷന്‍ പദ്ധതി

“Manju”

തിരുവനന്തപുരം: ജില്ലയിലെ കിടപ്പുരോഗികള്‍ക്കു കോവിഡ് വാക്സിന്‍ നല്‍കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. കിടപ്പുരോഗികള്‍ക്കും രോഗം, പ്രായാധിക്യം, അവശത എന്നിവമൂലം ആശുപത്രിയില്‍ എത്തി വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവരുമായ 18നു മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രകാരം വീടുകളിലെത്തി വാക്‌സിന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

കുറ്റിച്ചല്‍, ചെമ്പൂര്‍, ആര്യങ്കോട്, കരവാരം, പൂഴനാട്, കരകുളം, പാലോട്, വെള്ളറട, മലയിന്‍കീഴ്, കടകംപള്ളി പഞ്ചായത്തുകളില്‍ സാന്ത്വന സുരക്ഷ പദ്ധതി ആരംഭിച്ചു. ജില്ലയില്‍ പാലിയേറ്റിവ് കെയറില്‍ രജിസ്റ്റര്‍ ചെയ്ത 31,146 രോഗികളില്‍ 2,223 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ഒരു മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടുന്ന സംഘമാണ് വാക്സിനേഷനായി വീടുകളില്‍ എത്തുന്നത്. ഒരു പഞ്ചായത്തില്‍ ആറു സംഘങ്ങളെയാണ് വിന്യസിക്കുന്നത്. വാക്സിനെടുക്കുന്നവര്‍ക്കു ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ചികിത്സ ലഭ്യമാക്കാന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Check Also
Close
Back to top button