LatestMalappuram

വടകര എടച്ചേരിയില്‍ കിണറിടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു

“Manju”

വടകര: എടച്ചേരിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ മണ്ണിനടിയില്‍പ്പെട്ട തൊഴിലാളി മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദ് (54 )ആണ് മരിച്ചത്. പുതിയങ്ങാടിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറാണ് ഇടിഞ്ഞത്.

രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കിണറിന്റെ പടവുകളുടെ നിര്‍മാണം നടക്കുന്നതിനിടെ മുകള്‍ ഭാഗത്ത് നിന്ന് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് മണിക്കൂറിലേറെ ശ്രമിച്ചാണ് കുഞ്ഞമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞമ്മദിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

വി.എം.സുരേഷ്കുമാർ

Related Articles

Back to top button