IndiaLatest

ഇന്ത്യയില്‍ 21.58 കോടിയില്‍ അധികം ഡോസ് വാക്‌സിന്‍ നല്‍കി

“Manju”

ഡല്‍ഹി ; ഇന്ത്യയില്‍ ഇതുവരെ 21.58 കോടിയില്‍ അധികം ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. ജനസംഖ്യയിലെ 15.74 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. അതേസമയം, സമ്പൂര്‍ണ വാക്‌സിനേഷന്റെ (രണ്ട് ഡോസുകളും നല്‍കിയത്) കണക്ക് നോക്കിയാല്‍ ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് മുന്നില്‍.

ജനസംഖ്യയില്‍ 13 ശതമാനത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ലക്ഷദ്വീപില്‍ പത്തുശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുള്ളത്. ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശാണ്. വെറും 8.53 ശതതമാനം പേര്‍ക്കാണ് ഉത്തര്‍ പ്രദേശ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

Related Articles

Back to top button