LatestThiruvananthapuram

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച തു​റ​ന്നേക്കും

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​വി​​ഡ് വ്യാ​​പ​​നം കു​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത​​​യാ​​​ഴ്ച തു​​​റ​​​ന്നേ​​ക്കും. ഏ​​​റ്റ​​​വും ന​​​ല്ല സാ​​​ഹ​​​ച​​​ര്യം വ​​​രു​​​മ്പോള്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ ഏ​​​റ്റ​​​വും ആ​​​ദ്യം ത​​​ന്നെ തു​​​റ​​​ക്കു​​​മെ​​​ന്ന് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ പ​​​റ​​​ഞ്ഞു. ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ള്‍ തോ​​​റും അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി ഇ​​​ള​​​വു​​​ക​​​ള്‍ ന​​​ല്‍​​​കു​​​മെ​​​ന്നാ​​​ണു ലോ​​​ക്ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ച്ച​​​പ്പോ​​​ള്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഓ​​​രോ ആ​​​ഴ്ച​​​യും ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കു പ​​​രി​​​ശോ​​​ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് ഇ​​​പ്പോ​​​ഴു​​ള്ള​​ത്.

അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച​​​യോ​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ല്‍ ആ​​​രാ​​​ധ​​​ന​​​യ്ക്കു​​​ള്ള അ​​​നു​​​മ​​​തി ന​​​ല്‍​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ഇ​​​ക്കാ​​​ര്യം ചൊ​​​വ്വാ​​​ഴ്ച​​​യോ​​​ടെ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ല്‍ മ​​​തി​​​യാ​​​കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കി​​​ല്‍ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ ഇ​​​ള​​​വു ന​​​ല്‍​​​കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ശ​​​രാ​​​ശ​​​രി ടി​​​പി​​​ആ​​​ര്‍ 11.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഇ​​​ന്ന​​​ലെ ആ​​​ക​​​ട്ടെ 10.22 ശ​​​ത​​​മാ​​​ന​​​വും. ഈ ​​​നി​​​ല​​​യി​​​ല്‍ മു​​​ന്നോ​​​ട്ടു പോ​​​യാ​​​ല്‍ അ​​​ടു​​​ത്ത നാ​​​ലോ അ​​​ഞ്ചോ ദി​​​വ​​​സം കൊ​​​ണ്ടു ടി​​​പി​​​ആ​​​റി​​​ല്‍ ഇ​​​നി​​​യും കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ല്‍. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ തു​​​റ​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​വി​​​ധ രാഷ്‌ട്രീയ, സ​​​മു​​​ദാ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ ഇ​​​ന്ന​​​ലെ ഈ​​​ ആവ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യ​​​ഷാ​​​പ്പു​​​ക​​​ള്‍ തു​​​റ​​​ന്ന​​​പ്പോ​​​ഴും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന​​​തി​​​ല്‍ എ​​​ന്തു ന്യാ​​​യ​​​മെ​​​ന്നാ​​​ണു സു​​​ധാ​​​ക​​​ര​​​ന്‍ ചോ​​​ദി​​​ച്ച​​​ത്.

Related Articles

Back to top button