IndiaLatest

5.2 കിഗ്രാം ഭാരമുള്ള നവജാത ശിശുവിന് ജന്മം നല്‍കി യുവതി

“Manju”

ദിസ്പുര്‍: അസമിലെ സില്‍ചറില്‍ യുവതി 5.2 കിലോഗ്രാം ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി. സംസ്ഥാനത്തെ ഏറ്റവും ഭാരം കൂടിയ നവജാത ശിശുവാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അസമില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സാധാരണയായി 2.5 കിലോഗ്രാം തൂക്കമാണ് ഉണ്ടാകാറുള്ളത്. നാല് കിഗ്രാം ഭാരമുള്ള കുട്ടികള്‍ ജനിച്ചിട്ടുണ്ടെങ്കിലും 5.2 കിഗ്രാം തൂക്കമുള്ള കുട്ടി ഇതാദ്യമാണ്. സംസ്ഥാനത്തെ റെക്കോഡാണ് ഇത്.
സാധാരണ പ്രസവം നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജയാ ദാസ്- ബാദല്‍ ദാസ് ദമ്ബതിമാരുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇവരുടെ ആദ്യകുഞ്ഞിന് 3.8 കിഗ്രാം ഭരമുണ്ടായിരുന്നു

Related Articles

Back to top button