Uncategorized

പ്രണയാഭ്യർത്ഥന നിരസിച്ചു ; 21 കാരിയെ കൊലപ്പെടുത്തി

“Manju”

ഹൈദരാബാദ് ; പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി . ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലെ ചിന്താല ചെരു ഗ്രാമത്തിലാണ് സംഭവം. . ചരണ്‍ എന്നയാളാണ് ക്രൂരകൃത്യം നടത്തിയതെന്ന് ബാഡ്‌വെൽ റൂറൽ പോലീസ് സ്റ്റേഷൻ എസ് ഐ ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ചരണ്‍ പെണ്‍കുട്ടിയെ പ്രണയത്തിന്റെ പേരിൽ ശല്യം ചെയ്യുന്നുണ്ടായിരുന്നു . എന്നാൽ പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ പിന്തുടർന്നെത്തിയ ചരൺ കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനു പിന്നാലെ നാട്ടുകാരും , പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് പ്രതിയെ പിടികൂടി മർദ്ദിച്ചു . മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതിയെ ബാഡ്‌വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button