KeralaLatestThiruvananthapuram

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്

“Manju”

ശ്രീജ.എസ്

കല്ലമ്പലം: ദേശീയ പാതയില്‍ കടമ്പാട്ടുകോണം ഉദയന്‍കാവ് ക്ഷേത്രത്തിനു സമീപം കെഎസ്‌ആര്‍ടിസി ബസ് തെന്നി മറിഞ്ഞ് രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്ക്. അഞ്ചല്‍ മിഥുലാലയത്തില്‍ മിഥുന്‍(37),നെടുമങ്ങാട് സ്മിതാ ഭവനില്‍ അഭിലാഷ്(35),നെടുമങ്ങാട് ആര്യാ ഭവനില്‍ അജിത് കുമാര്‍ (55),നെടുമങ്ങാട് കരിക്കകത്തു പുത്തന്‍ വീട്ടില്‍ ശ്രീകല(51),വെഞ്ഞാറമൂട് മണ്ണാന്‍ വിള പുത്തന്‍ വീട്ടില്‍ ശ്രുതി ജയന്‍(24),കുടവൂര്‍ കിഴക്കേനട വീട്ടില്‍ അനീഷ്(39),പാരിപ്പള്ളി സിമില മന്ദരിരത്തില്‍ ചിത്രാംഗദന്‍(49) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.45ന് ആയിരുന്നു അപകടം. നെടുമങ്ങാട് നിന്നു കൊല്ലത്തേക്ക് 22 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് വളവില്‍ ബ്രേക്കിട്ടു. തുടര്‍ന്ന് നിയന്ത്രണം തെറ്റി തെന്നി വശത്തേക്ക് മറിഞ്ഞു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവായി.

Related Articles

Back to top button