Uncategorized

അശ്ലീല സന്ദേശം; പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ

“Manju”

ജയ്പൂർ : രാജസ്ഥാനിൽ അദ്ധ്യാപികയ്ക്ക് അശ്ലീല സന്ദേശം അയച്ച പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ. ഏകൽസിൻഹ സീനിയർ സെക്കന്ററി സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ദേവേന്ദ്ര കുമാർ സൻഖലയെയാണ് അദ്ധ്യാപികയുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പിലാണ് ഏഴ് മാസം ഗർഭിണിയായ ടീച്ചർക്ക് ഇയാൾ അശ്ലീല സന്ദേശം അയച്ചത്.

അഞ്ച് മാസം മുൻപാണ് അദ്ധ്യാപികയെ സൻഖല സ്‌കൂളിൽ നിയമിച്ചത്. സ്‌കൂളിലെ മറ്റൊരു അദ്ധ്യാപികയെ പ്രൈമറി സ്‌കൂളിൽ നിയമിച്ച ശേഷം, പരാതിക്കാരിയ്ക്ക് സീനിയർ സെക്കന്ററി സ്‌കൂളിൽ നിയമനം നൽകുകയായിരുന്നു. സീനിയർ സെക്കന്ററി സ്‌കൂളിൽ പോകാൻ ആദ്യം തയ്യാറായില്ലെങ്കിലും മറ്റ് അദ്ധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് പോകുകയായിരുന്നു.

അപ്പോൾ മുതൽ തന്നെ പ്രധാന അദ്ധ്യാപകൻ ശല്യം ചെയ്തിരുന്നതായി അദ്ധ്യാപികയുടെ പരാതിയിൽ പറയുന്നു. വാട്‌സ് ആപ്പിൽ സൻഖല നിരന്തരം അശ്ലീല സന്ദേശം അയക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നു. നിരവധി തവണ താക്കീത് നൽകിയെങ്കിലും വീണ്ടും ശല്യം തുടരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതി നൽകിയതിന് പിന്നാലെ ഇയാൾ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തിയിരുന്നു.

Related Articles

Back to top button