InternationalLatest

ഏമ്പക്കത്തിന് ഗിന്നസ് റെക്കോര്‍ഡ് നെവില്ലിയ്ക്ക്

“Manju”

സിഡ്നി: ഓസ്ട്രേലിയന്‍ സ്വദേശി നെവില്ലി ഷാര്‍പ്പ് ഏറ്റവും ഉച്ചത്തില്‍ ഏമ്പക്കം വിട്ട പുരുഷന്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെല്‍സ് രേഖപ്പെടുത്തി. പോള്‍ ഹുന്നിന്റെത് 109.9 ഡെസിബെല്‍സ് ആയിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരന്‍‌ പോള്‍ ഹുന്‍ കുറിച്ച റെക്കോര്‍ഡാണ് നെവില്ലി ഇപ്പോള്‍ തകര്‍ത്തത്.

ലോക റെക്കോര്‍ഡ് സ്വന്തമാക്കണം എന്ന ആഗ്രഹമാണ് ഇത്തരമൊരു ശ്രമം നടത്താനുള്ള ആദ്യ കാരണമെന്നും 10 വര്‍ഷമായി ഒരു ഇംഗ്ലിഷുകാരന്റെ പേരിലാണ് ഈ റെക്കോര്‍ഡ് എന്നതാണ് രണ്ടാമത്തെ കാരണമെന്നും നെവല്ലി പറയുന്നു. ആറാം വയസ്സില്‍ സഹോദരിയില്‍ നിന്നുമാണ് ആവശ്യാനുസരണം ഏമ്പക്കം വിടാന്‍ പഠിച്ചത്. 10 വര്‍ഷമായി ഭാര്യ നല്‍കിയ പരിശീലനവും പ്രോത്സാഹനവും കരുത്തായെന്നും നെവല്ലി പറയുന്നു.

Related Articles

Back to top button