KozhikodeLatest

രാമനാട്ടുകരയില്‍ 5 പേര്‍ മരിച്ച അപകടം സംശയനിഴലില്‍

“Manju”

കോഴിക്കോട്: പുലര്‍ച്ചെ രാമനാട്ടുകരയില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. മരണപ്പെട്ടവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും അസമയത്തെ യാത്ര ദുരൂഹമാണെന്നും മരിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലവുമാണ് അപകടത്തെ സംബന്ധിച്ച് സംശയം ജനിപ്പിച്ചിരിക്കുന്നത്.
വൈദ്യരങ്ങാടിക്കടുത്ത് പുളിയഞ്ചോടാണ് ബൊലോറോ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന ചെര്‍പ്പിളശേരി സ്വദേശികളായ 5 പേരും മരിച്ചത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മദ്യക്കുപ്പികളും സോഡയും കണ്ടെടുത്തിട്ടുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നതാകാമെന്നും സംശയമുണ്ട്.
മരിച്ചവര്‍ പാലക്കാട് തട്ടിക്കൊണ്ടുപോകല്‍, വീട് കയറി ഭീഷണിപ്പെടുത്തല്‍ കേസുകളില്‍ പ്രതികളാണ്. ഇവര്‍ മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്നെന്ന് സംശയിക്കുന്നു. മരിച്ചവര്‍ സഞ്ചരിച്ച വാഹനത്തിനൊപ്പം ഒരു ഇന്നോവ കാറും മറ്റൊരു വാഹനവും കൂടി ഉണ്ടായിരുന്നെന്നാണ് വിവരം. മറ്റൊരു ഗുണ്ടാ തലവന് എസ്കോര്‍ട്ട് പോയതായിരുന്നു ഈ മൂന്ന് വാഹനങ്ങളുമെന്നതും പോലീസ് സംശയിക്കുന്നുണ്ട്.
ഇന്നോവയില്‍ ഉണ്ടായിരുന്ന 6 പേരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണക്കടത്ത്, കുഴല്‍ പണം ഇടപാട്, ക്വട്ടേഷന്‍ എന്നീ ആവശ്യങ്ങളില്‍ ഏതെങ്കിലുമായി യാത്ര ചെയ്തവയാണ് ഈ വാഹനങ്ങള്‍ എന്നാണ് സംശയം. ഇടിച്ച വാഹനവും അമിത വേഗതയിലായിരുന്നു. മൊത്തം 15 പേരുടെ സംഘമാണ് 3 വാഹനങ്ങളിലായി സഞ്ചരിച്ചിരുന്നതെന്ന് സംശയിക്കുന്നു. എയര്‍പോര്‍ട്ടില്‍ പോയി വരികയായിരുന്നെന്ന് ഇന്നോവയിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും ഇത് തെറ്റായ മൊഴിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Related Articles

Back to top button