KeralaLatest

ആലപ്പുഴ ജില്ലയിൽ 20,000 പേർക്ക് ശാന്തിഗിരി ആശ്രമത്തിന്റെ ഭക്ഷണവിതരണം ആരംഭിച്ചു

“Manju”

സ്വന്തം ലേഖകൻ

ശാന്തിഗിരി ആശ്രമം 2020 മെയ് 6 ന് നടക്കുന്ന നവഒലിജ്യോതിർദിനം ആഘോഷങ്ങൾ ഒഴിവാക്കി കേരളത്തിലെ ഒരുലക്ഷം പേർക്ക് സാമൂഹിക അടുക്കള വഴി ഭക്ഷണം വിതരണം ചെയ്യുന്നതിലേക്കായി ആലപ്പുഴ ജില്ലയിൽ ഇരുപതിനായിരം പേർക്കാണ് ഭക്ഷണം നൽകുന്നത്. ആലപ്പുഴ ജില്ലയിൽ ആലോഷപരിപാടികൾക്കായി മാറ്റിവെച്ച തുകയാണ് ഇതിനായി വിനിയോഗിക്കുക. ഇതിനോടനുബന്ധിച്ച് ചേർത്തലയിലെ വിവിധ സാമൂഹിക അടുക്കളകളിലേക്ക് നൽകുന്ന ഭക്ഷണധാന്യങ്ങളുടെ വിതരണോത്ഘാടനം മെയ് 5 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേർത്തലയിൽ വച്ച് അഡ്വ.എ.എം.ആരിഫ് എം.പിനിർവഹിച്ചു.ചേർത്തല മുൻസിപ്പൽ ചെയർമാൻ ശ്രീ..വി.ടി.ജോസഫ്, അഡ്വ.മനു സി.പുളിക്കൽ(DYFI സംസ്ഥാന വൈസ് പ്രസിഡന്റ്),ശാന്തിഗിരി അഡ്വൈസറി ബോർഡ് അംഗം ശ്രീ.ജി.ജയകുമാർ, ചേർത്തല ഏരിയ ഡി.ജി.എം ശ്രീ.രവീന്ദ്രൻ.പി.ജി, ചേർത്തല ഏരിയ കോർഡിനേറ്റർ ശ്രീ.ഹരികൃഷ്ണൻ.ജി, ചേർത്തല ഏരിയ മാനേജർ ശ്രീ.റെജി പുരോഗതി ,ശ്രീ.ബൈജു.ആർ.ജി.എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മെയ് 5, 6 തീയതികളിലായി ചേർത്തലയിൽ മുൻസിപ്പാലിറ്റി ഉൾപ്പെടെയുള്ള എല്ലാ പഞ്ചായത്തുകളിലുമുള്ള സാമൂഹിക അടുക്കളയിലേക്കാവശ്യമായ പലവ്യജ്ഞനങ്ങളും പച്ചക്കറികളും വിതരണം ചെയ്യും.ആലപ്പുഴയിലും ഹരിപ്പാടും ഭക്ഷ്യധാന്യങ്ങളും സമാഹരിച്ചെടുത്ത തുകയും അതാത് സ്ഥലങ്ങളിലെ സാമൂഹിക അടുക്കളകളിലേയ്ക്ക് നൽകി.

Related Articles

Back to top button