KeralaLatest

പൊതുമേഖലക്കായി മികവിന്റെ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും: മന്ത്രി പി. രാജീവ്

“Manju”

കൊച്ചി : വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മികവിന്റെ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു.

മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച മാനേജിംഗ് ഡയറക്ടര്‍, മികച്ച മാനേജ്മെന്‍റ് – ഗവേഷണപ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഓഫീസര്‍, മാതൃകാ തൊഴിലാളി എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും പുരസ്കാരങ്ങള്‍ നല്‍കുക. പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും തെരഞ്ഞെടുപ്പു രീതി നിര്‍ദ്ദേശിക്കുന്നതിനും കോഴിക്കോട് ഐ ഐ എമ്മിനെ ചുമതലപ്പെടുത്തും.

മാനേജിംഗ് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അക്കാദമിക – മാനേജ്മെന്‍റ് മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചു.രാജ്യത്തെ പ്രമുഖ ഗവേഷണ, മാനേജ്മെന്‍റ് സ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പരിശീലന പരിപാടി സംഘടിപ്പിക്കുക. പുതിയ സാങ്കേതിക, മാനേജ്മെന്‍റ് രീതികള്‍ പരിചയപ്പെടുത്തുന്നതിനുള്ള റിഫ്രഷര്‍ കോഴ്സുകളും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button