India

മക്കൾക്ക് 18 വയസ് കഴിഞ്ഞാലും പിതാവ് ചിലവിന് കൊടുക്കണം

“Manju”

ന്യൂഡൽഹി : മക്കൾ പ്രായപൂർത്തിയായാലും പിതാവിന് അവരുടെമേലുള്ള ഉത്തരവാദിത്വം തീരുന്നില്ലെന്ന് ഡൽഹി ഹൈക്കോ‌ടതി . വിവാഹമോചനം ലഭിച്ച അമ്മയ്ക്കും അവരുടെ പ്രായപൂർത്തിയായ മകനും പിതാവ് ചിലവിന് കൊടുക്കുന്നത് നിർത്തലാക്കിയെന്ന കേസിൽ വാദം കേൾക്കവെയായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഈ പ്രസ്താവന .

വിദ്യാഭ്യാസത്തിൻറെയും മറ്റ് ചെലവുകളുടെയും മുഴുവൻ ഭാരവും അമ്മയുടെ മാത്രം ചുമതലയിൽ വരില്ലെന്ന് പറഞ്ഞ കോടതി മകന്റെ പഠനം കഴിയുന്നതുവരെയോ ,ഒരു ജോലി ലഭിക്കുന്നതുവരെയോ മാസം 15000 രൂപ വച്ച് പിതാവ് ചിലവിന് കൊടുക്കണം എന്നും ഉത്തരവിട്ടു.

1997 നവംബറിൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത് . 2011 നവംബറിൽ ദമ്പതികൾ വിവാഹമോചനം നേടി. മകന് 20 വയസ്സും, മകൾക്ക് 18 വയസ്സുമാണുള്ളത് . മകന് പ്രായപൂർത്തിയാകുന്നതുവരെ ചിലവിന് അർഹതയുണ്ടെന്നും മകൾക്ക് തൊഴിൽ ലഭിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നതുവരെ ചിലവിന് അർഹതയുണ്ടെന്നുമായിരുന്നു കുടുംബ കോടതിയുടെ വിധി.

ഇതിനെതിരെയാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത് . വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് നേരെ കോടതിയ്ക്ക് കണ്ണടയ്ക്കാനാവില്ലെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു. . മകളുടെ പരിപാലനത്തിനായി വിവാഹമോചനം നേടിയ ഭർത്താവ് നൽകുന്ന ചെറിയ തുക വച്ച് മകന്റെയടക്കം ചിലവുകളും അമ്മ വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണെന്ന് കോടതി പറഞ്ഞു.

Related Articles

Back to top button