India

മയക്കുമരുന്ന് കേസ്; ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പിടിയിൽ

“Manju”

മുംബൈ : അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇക്ബാൽ ഖസ്‌കർ കസ്റ്റഡിയിൽ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തവരികയാണെന്ന് അധികൃതർ അറിയിച്ചു.

അന്തർ-സംസ്ഥാന മയക്കുമരുന്ന് വിതരണത്തിൽ ഇക്ബാലിന് ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം. 2017 ൽ വ്യവസായികളിൽ നിന്നും പണം തട്ടിയെടുത്തതിന് ഇക്ബാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകക്കേസ്, അനധികൃത നിർമ്മാണ കേസ് എന്നിവയുമായി ബന്ധപ്പെട്ട് 2003 ൽ ഇയാളെ യുഎഇയിൽ നിന്നും നാട് കടത്തുകയുമുണ്ടായി. തുടർന്ന് 2007 ൽ ഇക്ബാൽ രണ്ട് കേസുകളിലും കുറ്റവിമുക്തനായി.

Related Articles

Back to top button