KeralaLatest

വൈദ്യുതി കുടിശ്ശിക: ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 31 വരെ

“Manju”

Image result for വൈദ്യുതി കുടിശ്ശിക: ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച്‌ 31 വരെ

ശ്രീജ.എസ്

കാസര്‍ഗോഡ്‌: വൈദ്യുതി കുടിശ്ശിക തീര്‍ക്കുന്നതിനായി വൈദ്യുതി ബോര്‍ഡ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കും. പലിശയില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ റിക്കവറി കേസുകള്‍, കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ എന്നിവ തീര്‍പ്പാക്കാന്‍ പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്.

കുടിശ്ശിക തീര്‍പ്പാക്കുന്നതിനുളള അപേക്ഷ മാര്‍ച്ച്‌ 25 വരെ മാത്രമെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കുകയുളളു. എച്ച.ടി/.എച്ച്‌.ടി ഉപഭോക്താക്കള്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ ഓഫീസര്‍ (റവന്യൂ)ക്കാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടു വര്‍ഷ കാലയളവില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളെയാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് അപേക്ഷകരായി പരിഗണിക്കുന്നത്.

 

Related Articles

Back to top button