IndiaLatest

രാജ്യത്ത് ഏഴ് പുതിയ വാക്സിനുകള്‍ കൂടി എത്തുന്നു

“Manju”

ഡല്‍ഹി; വാക്സീന്‍ ക്ഷാമത്തിന് പരിഹാരമായി രാജ്യത്ത് ഏഴ് പുതിയ വാക്സിനുകള്‍ കൂടി എത്തുന്നു . ആറ് വാക്സീനുകള്‍ സെപ്റ്റംബറോടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ടെക്നിക്കല്‍ അഡ്വൈസറി കമ്മറ്റി ഓണ്‍ ഇമ്മ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. നരേന്ദ്ര കുമാര്‍ അറോറ പറ‍ഞ്ഞു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡില നിര്‍മിക്കുന്ന സൈകോവ് ഡി. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ നിര്‍മിക്കുന്ന കോര്‍ബേവാക്സ്. പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാര്‍മ നിര്‍മിക്കുന്ന HGC019 ആര്‍എന്‍എ വാക്സീന്‍. ഭാരത് ബയോടെക് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഇന്‍ട്രാ നാസല്‍ വാക്സീന്‍. അമേരിക്കന്‍ കമ്പനിയായ നൊവാവാക്സ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് രാജ്യത്ത് നിര്‍മിക്കുന്ന നൊവാവാക്സ്. തുടങ്ങിയ വാക്‌സിനുകളാണ് രാജ്യത്തെത്തുന്നത് .

Related Articles

Back to top button