Uncategorized

ഒന്നരക്കോടിയുടെ സ്വത്ത് ഗവര്‍ണര്‍ക്ക് എഴുതി നല്‍കി എണ്‍പതുകാരന്‍

“Manju”

ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവര്‍ണര്‍ക്കെഴുതി നല്‍കി എണ്‍പതുകാരന്‍. മുസാഫര്‍നഗര്‍ സ്വദേശി നാഥു നാഥാണ് മകനും മരുമകളും തന്നെ വേണ്ട രീതിയില്‍ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച്‌ സ്വത്ത് എഴുതിവെച്ചത്. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്നിന്റെ പേരിലാണ് സ്വത്ത് എഴുതി നല്‍കിയിരിക്കുന്നത്. മൂന്നു മക്കളുള്ള വൃദ്ധപിതാവ് നിലവില്‍ വൃദ്ധസദനത്തിലാണ് താമസിക്കുന്നത്. ഒരു മകനെ കൂടാതെ രണ്ട് പെണ്‍മക്കളാണ് ഇദ്ദേഹത്തിനുള്ളത്. തന്റെ മക്കളെ അവകാശികളാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മരണശേഷം തന്റെ പേരിലുള്ള ഭൂമിയില്‍ സ്‌കൂളോ ആശുപത്രിയോ നിര്‍മിക്കണമെന്നും അഭ്യര്‍ഥിച്ചാണ് ഗവര്‍ണര്‍ക്ക് സ്വത്ത് കൈമാറാന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. കൂടാതെ തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പോലും കുടുംബത്തെ അനുവദിക്കാന്‍ പാടില്ലെന്ന നിബന്ധനയും ഇദ്ദേഹം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പറഞ്ഞു.

യുപി സര്‍ക്കാറില്‍ തനിക്ക് വിശ്വാസമുണ്ട്. തന്റെ സ്വത്ത് സര്‍ക്കാര്‍ ശരിയായി ഉപയോഗിക്കും. അതിനാലാണ് സര്‍ക്കാര്‍ സംവിധാനത്തിന് കൈമാറുന്നത് നാഥു നാഥ് പറയുന്നു. ഇദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സ്വത്ത് വിട്ടുനല്‍കാന്‍ താത്പര്യപത്രം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിംഗ് വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button