International

തുർക്കി പ്രധാനമന്ത്രിയുടെ മകന് ഐ എസുമായി ബന്ധമെന്ന് സിറിയ

“Manju”

അങ്കറ : തുർക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗന്റെ മകന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സിറിയ . രാജ്യത്തെ എണ്ണ മോഷ്ടിക്കുന്നതിലും ഐഎസിന്റെ പ്രവർത്തനങ്ങളിലും എർദോഗന്റെ മകന് ബന്ധമുണ്ടെന്നാണ് സിറിയൻ ഉപ വിദേശകാര്യ മന്ത്രി ബഷർ ജാഫാരിയുടെ ആരോപണം . 2015,2016 കാലങ്ങളിൽ സിറിയയുടെ എണ്ണയും പ്രകൃതിവാതകവും ഐഎസിന്റെ സഹായത്തോടെ എർദോഗന്റെ മകൻ മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നെന്നും ബഷർ ജാഫാരി പറഞ്ഞു .

തുർക്കി ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗവും അൽ-നുസ്ര ഉൾപ്പെടെയുള്ള ജിഹാദി ഗ്രൂപ്പുകളിലേക്ക് ഷാദി സദാത്ത് എന്ന സ്വകാര്യ സുരക്ഷാ കമ്പനി വഴി ആയുധങ്ങൾ അയച്ചതായും ജാഫാരി പറഞ്ഞു. ഷാദി സദാത് എന്ന കമ്പനിയുടെ സ്ഥാപകനായ അദ്‌നാൻ തൻ‌റിവർഡി എർദോഗന്റെ ഉപദേശകനാണ്.

തുർക്കിയിലെ മാഫിയ തലവൻ സെദാത്ത് പെക്കർ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സിറിയയുടെ ആരോപണമെന്നതും ശ്രദ്ധേയമാണ് . തുർക്കി പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡയറക്ടർ മെറ്റിൻ കിരാത്ലിയാണ് കോടിക്കണക്കിന് രൂപയുടെ അനധികൃത എണ്ണക്കച്ചവടം നടത്തുന്നതെന്നും , എർദോഗന്റെ ഉപദേശകൻ ഷാദി സദാത്ത് ആണ് ഭീകര സംഘങ്ങൾക്ക് ആയുധം നൽകുന്നതെന്നും സെദാത്ത് പെക്കർ പറഞ്ഞിരുന്നു.

Related Articles

Back to top button