Uncategorized

മാരത്തണില്‍ പ്രചോദനമായി എണ്‍പതുകാരി മുത്തശ്ശി

“Manju”

മാരത്തണില്‍ സാരിയുടുത്ത് ത്രിവര്‍ണ പതാകയുമേന്തി ഓടിയ 80 വയസുകാരിയായ ഭാരതിമ്മയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ മിന്നും താരം. മുംബൈയില്‍ നടന്ന ടാറ്റ കമ്പനിയുടെ മാരത്തണിലാണ് ഭാരതിയമ്മ സാരിയുടുത്ത് ത്രിവര്‍ണ പതാകയുമായി രംഗത്തെത്തിത്. നാല് കിലോ മീറ്ററോളം ഓടിയ ഇവര്‍ എല്ലാവര്‍ക്കും പ്രചോദനമായിരിക്കുകയാണ്.

ടാറ്റ മാരത്തണില്‍ പങ്കെടുത്ത് ഒരുപാട് പ്രചോദനമായ എണ്‍പതുകാരിയായ മുത്തശ്ശി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ പോസ്റ്റ് കാണുകയും പ്രശംസിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. 51 മിനിറ്റ് കൊണ്ട് 4.2 കിലോ മീറ്ററാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്.

ടാറ്റ കമ്പനിയുടെ 18-മത് മാരത്തണില്‍ റെക്കോര്‍ഡ് ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അനവധി പ്രദേശവാസികളാണ് പരിപാടിയില്‍ പങ്കാളികളായത്. വിവിധ സാമൂഹിക ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഒന്ന്ച്ച്‌ പങ്കെടുത്തു. എന്നാല്‍ 80 കാരിയുടെ പ്രകടനം തന്നെയായിരുന്നു മാരത്തണിനെ ശ്രദ്ധേയമാക്കിയത്.

 

Related Articles

Check Also
Close
Back to top button