KeralaKollamLatest

രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

“Manju”

കൊട്ടാരക്കര : മുത്തശ്ശനൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കൊട്ടാരക്കര പള്ളിയ്ക്കല്‍ റാണി ഭവനത്തില്‍ രതീഷ്-ആര്‍ച്ച ദമ്പതികളുടെ മകള്‍ നീലാംബരിയാണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടിന് വീട്ടുമുറ്റത്ത് അമ്മയുടെ അച്ഛന്‍ ശ്രീജയനൊപ്പം കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു കുട്ടി. ഫോണ്‍ വന്നതോടെ ശ്രീജയന്റെ ശ്രദ്ധ മാറി. തിരികെ നോക്കിയപ്പോള്‍ പാമ്പ് മതിലിനോട് ചേര്‍ന്ന ദ്വാരത്തിലേക്ക് കയറുന്നത് കണ്ടു.

കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റസ്റ്റോറന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Related Articles

Back to top button