KeralaLatest

സാഹസികതക്ക്​ അധ്യാപകരുടെ പൊന്‍സമ്മാനം

“Manju”

മങ്കട: സ്വന്തം ജീവന്‍ പോലും നഷ്​ടപ്പെട്ടാലും ആ ആറു വയസുകാരന്‍റെ ജീവന്‍ രക്ഷിക്കണമെന്ന നിശ്ചയദാര്‍ഡ്യത്തോടെയാണ്​ ഫാത്തിമ സിയ ആ സാഹസികതക്ക്​ മുതിര്‍ന്നത്​. അതുകൊണ്ടു തന്നെ ആ രക്ഷാ പ്രവര്‍ത്തനത്തിനിടെ നഷ്​ടപ്പെട്ടുപോയ പ്രിയപ്പെട്ട കമ്മലുകള്‍ അവള്‍ക്ക്​ വലിയ സങ്കടമൊന്നും വരുത്തിയിട്ടില്ല. എന്നാലും, ആ പെണ്‍ താരത്തിന്‍റെ മനസില്‍ ഒരു തരിപോലും സങ്കടം ഉണ്ടാകരുതെന്ന നിര്‍ബന്ധം അവളുടെ അധ്യാപകര്‍ക്കുണ്ടായിരുന്നു. അങ്ങനെയാണ്​ പകരമൊരു പൊന്നിന്‍ കമ്മലുമായി അധ്യപകര്‍ പ്രിയപ്പെട്ട വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയത്​​. മലപ്പുറം ജില്ലയിലെ വടക്കാങ്ങരയിലാണ്​ സംഭവം. വിദ്യാര്‍ഥിനിയായ ഫാത്തിമ സിയ ആറു വയസുകാരനെ ക്വാറിയില്‍ നിന്ന് രക്ഷിച്ചത്​ കഴിഞ്ഞ ദിവസമാണ്​. രക്ഷിക്കുന്നതിനിടെ അവളുടെ പ്രിയപ്പെട്ട കമ്മല്‍ നഷ്​ടപ്പെട്ടിരുന്നു. നഷ്ടപ്പെട്ട കമ്മലിന് പകരം പുതിയ സ്വര്‍ണ്ണാഭരണവുമായാണ്​ ഫാത്തിമ സിയ പഠിക്കുന്ന എം.പി.ജി.യു.പി. സ്കൂളിലെ അധ്യാപകരുടെ സംഘം ആദരിക്കാന്‍ വീട്ടി​ലെത്തിയത്.

Related Articles

Back to top button