IndiaLatest

കൈത്താങ്ങുമായി കേന്ദ്രം

“Manju”

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗം മൂലം തിരിച്ചടി നേരിട്ട മേഖലകളെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍. മൊത്തം 1.10 ലക്ഷം കോടി രൂപയുടെ വായ്പാ ഗ്യാരന്‍റി അനുവദിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ആരോഗ്യമേഖലയ്ക്ക് 50,000 കോടിയും ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ മേഖലകള്‍ക്കും കൂടി 60,000 കോടിയും അനുവദിച്ച്‌ ഉത്തരവായി. ആരോഗ്യമേഖലയ്ക്കുള്ള വായ്പയുടെ പലിശ നിരക്ക് 7.95 ശതമാനമായിരിക്കും. മറ്റ് മേഖലകള്‍ക്കുള്ള വായ്പകളുടെ പലിശനിരക്ക് 8.25 ശതമാനമായിരിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി മൂന്ന് വര്‍ഷ കാലാവധിയില്‍ 25 ലക്ഷം വരെ വായ്പ ലഭ്യമാക്കും.അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്ക് സൗജന്യമായി ടൂറിസ്റ്റ് വിസ നല്‍കും. 11,000 രജിസ്റ്റര്‍ ചെയ്ത ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തിക സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

Related Articles

Back to top button